ദില്ലി: ഫിബ്രുവരി 11 മുതല്‍ രാജ്യത്തിനുള്ളിലെ പുതിയ 11 റൂട്ടുകളില്‍ സര്‍വ്വീസ് ആരംഭിക്കുമെന്ന് സ്‌പൈസ് ജെറ്റ് അറിയിച്ചു. മെട്രോ സിറ്റികളെ ചെറുനഗരങ്ങളുമായി ബന്ധിപ്പിക്കുന്ന തരത്തിലുള്ള പുതിയ സര്‍വീസുകളില്‍ കൂടുതലും ദക്ഷിണേന്ത്യകേന്ദ്രീകരിച്ചാണ്.. പുതിയ സര്‍വ്വീസുകളെല്ലാം തന്നെ നോണ്‍സ്‌റ്റോപ്പാണ് എന്നതാണ് മറ്റൊരു സവിശേഷത. 

കൊല്‍ക്കത്ത-ജബല്‍പുര്‍, ബെംഗളൂരു-പുതുച്ചേരി, ബെംഗളൂരു-രാജമുദ്രി, ചെന്നൈ-മാംഗ്ലൂര്‍, ഗുവാഹത്തി-ചെന്നൈ തുടങ്ങിയ റൂട്ടുകള്‍ കൂടാതെ തിരുപ്പതി-ബെംഗളൂരു റൂട്ടില്‍ നോണ്‍ സ്‌റ്റോപ്പ് വിമാനവും സ്‌പൈസ് ജെറ്റ് പുതുതായി പ്രഖ്യാപിച്ചിട്ടുണ്ട്.