ദില്ലി: എസ്ബിടി ഉള്‍പ്പെടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 5 അനുബന്ധ ബാങ്കുകളിലെ ജീവനക്കാര്‍ ഇന്ന് പണിമുടക്കും. അനുബന്ധ ബാങ്കുകളെ എസ്ബിഐയില്‍ ലയിപ്പിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. എസ്ബിടി,സ്‌റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്‍ഡ് ജയ്പുര്‍, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് പട്യാല എന്നിവയിലെ ജീവനക്കാരാണ് പണിമുടക്കുന്നത്. 

പ്രമോഷനെയും സ്ഥലം മാറ്റത്തെയും ലയനം ബാധിക്കും എന്ന ആശങ്ക ഉയര്‍ത്തിയാണ് ജീവനക്കാര്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍റെ നേതൃത്വത്തിലാണ് പണിമുടക്ക്.