Asianet News MalayalamAsianet News Malayalam

സംസ്ഥാനബജറ്റ് നാളെ, ചെലവ് ചുരുക്കില്ല, പ്രളയകാലത്തും വളർച്ചയുണ്ടായെന്ന് ധനമന്ത്രി

ചെലവ് ചുരുക്കുകയല്ല ലക്ഷ്യമെന്ന് ധനമന്ത്രി. പ്രളയം കൊണ്ടുണ്ടായ സാമ്പത്തികമാന്ദ്യം മറികടക്കാൻ സര്‍ക്കാരിന് ചെലവ് കൂട്ടേണ്ടി വരും. കേരളത്തിന്‍റെ വിപണി സജീവമാകണം.

state budget tomorrow will not cut down expenses says thomas issac
Author
Thiruvananthapuram, First Published Jan 30, 2019, 1:24 PM IST

തിരുവനന്തപുരം: സംസ്ഥാനബജറ്റ് നാളെ അവതരിപ്പിക്കും. ഇന്ന് ധനമന്ത്രി തോമസ് ഐസക് സാമ്പത്തിക അവലോകന റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്ത് വച്ചു. സംസ്ഥാനം പ്രതിസന്ധിയിലായ പ്രളയകാലത്തും സംസ്ഥാനത്തിന്‍റെ വളർച്ചാനിരക്ക് കൂടിയെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. സാമ്പത്തികമാന്ദ്യം മറികടക്കാൻ ചെലവ് ചുരുക്കുകയല്ല, മറിച്ച് വിപണി സജീവമാക്കാൻ ചെലവ് കൂട്ടുകയാണ് സര്‍ക്കാര്‍ നയമെന്ന് ധനമന്ത്രി പറഞ്ഞു.

2016-17 നെ അപേക്ഷിച്ച് വളർച്ചാ നിരക്ക് 7.18 ശതമാനമായെന്ന് തോമസ് ഐസക് വ്യക്തമാക്കി. എന്നാൽ, പ്രളയം പോലുള്ള കെടുതികൾ കാരണം പ്രതീക്ഷിച്ച വളർച്ചാനിരക്ക് സംസ്ഥാനത്തിന് കൈവരിക്കാനായില്ല. പ്രതീക്ഷിച്ചതിൽ നിന്ന് 1.5% കുറവുണ്ടായെന്നാണ് തോമസ് ഐസക് പറയുന്നത്. 2016-17 ൽ 6.22 ശതമാനമായിരുന്നു സാമ്പത്തിക വളർച്ചാനിരക്ക്.

സംസ്ഥാനത്തിന്‍റെ റവന്യൂ കമ്മിയും ധനകമ്മിയും കുറഞ്ഞു. 2016-17ൽ 2.56 % ആയിരുന്നു റവന്യൂ കമ്മി. 2017-18 ൽ ഇത് 2.51 ആയി. ധനകമ്മി 4.29% ആയിരുന്നത് 3.91 % ആയി കുറഞ്ഞെന്നും തോമസ് ഐസക് വ്യക്തമാക്കി. 

പ്രളയകാലത്ത് കാർഷികമേഖലയിലും വ്യവസായമേഖലയിലും വളർച്ചയുണ്ടായെന്നും സാമ്പത്തികാവലോകന റിപ്പോർട്ട് വിശദീകരിക്കുന്നു. കാർഷികമേഖലയിൽ മുൻവർഷത്തെ അപേക്ഷിച്ച് 3.64 ശതമാനം വളർച്ചയുണ്ടായെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

പ്രളയപുനർനിർമാണത്തിന് കേരളം ഫണ്ട് കണ്ടെത്തുന്നതെങ്ങനെ? ഏഷ്യാനെറ്റ് ന്യൂസ് ബിസിനസ് എഡിറ്റർ അഭിലാഷ് ജി നായർ പറയുന്നു: 

 

Follow Us:
Download App:
  • android
  • ios