'നോട്ട് പിന്‍വലിക്കലിനെക്കുറിച്ച് ചിന്തിക്കൂ, ഉണര്‍ന്നിരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കൂ,' എന്ന വാചകങ്ങളോടെ പ്രസിദ്ധീകരിച്ച പരസ്യം പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പുകഴ്ത്തുന്നു. മാത്രമല്ല, സ്‌റ്റേ ഓണ്‍ ഉത്തേജക കാപ്‌സ്യൂളിന്റെ പരസ്യം,  ജനങ്ങളോട് പരാതി പറയുന്നത് അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുന്നു. 'ഇത് നിങ്ങളുടെ ത്യാഗമല്ല, കടമയാണ്. ഈ കര്‍ത്തവ്യം ഒരു പുഞ്ചിരിയോടെ, ഉണര്‍വ്വോടെ, ശക്തിയോടെ നിറവേറ്റൂ.'  

കോണ്‍ഗ്രസ് ഒരു തളര്‍ന്ന പാര്‍ട്ടിയാണെന്ന ധ്വനിയും ഉണ്ട് പരസ്യത്തില്‍,  'അറുപത് വര്‍ഷങ്ങള്‍ നിങ്ങള്‍ പ്രതീക്ഷ നശിച്ച് കാത്തിരുന്നില്ലേ. അതുകൊണ്ട് ഇപ്പോഴുള്ള അസൗകര്യം കാര്യമാക്കണോ? ഇന്ത്യ ഒരു വന്‍ശക്തിയായി വളരുന്നത് അഭിമാനത്തോടെ കാണൂ എന്നാണ് പരസ്യം പറയുന്നത്. ബാബാ രാംദേവിന്‍റെ പതഞ്ജലി പ്രൊഡക്റ്റ്സിന്‍റേതാണ് ഈ ക്യാപ്സൂള്‍.