കൊച്ചി: തുടർച്ചയായ ഏഴ് ദിവസത്തെ നഷ്ടത്തിന് വിരാമമിട്ട് ഓഹരി വിപണികൾ നേട്ടത്തിലേക്ക് ഉയരുന്നു. സെൻസെക്സും നിഫ്റ്റിയും നേരിയ നേട്ടത്തിലാണ് വ്യാപാരം. എഫ് എം സി ജി, ഫാർമ, ബാങ്കിംഗ് സെക്ടറിൽ നിന്ന് വിൽപ്പന സമ്മർദ്ദം അകന്നതാണ് വിപണികളെ നേട്ടത്തിലാക്കിയത്. ഏഷ്യൻ വിപണികളിൽ സമ്മിശ്ര പ്രതികരണമാണ്. ഡോ.റെഡ്ഡീസ് ലാബ്സ്, ഭെൽ, കോൾ ഇന്ത്യ എന്നിവയാണ് നേട്ടപ്പട്ടികയിൽ മുന്നിൽ. അതേസമയം ഏഷ്യൻ പെയിന്റ്സ്, വിപ്രോ, ഭാരതി എയർടെൽ എന്നിവ നഷ്ടത്തിലാണ്. വിപണിയിലെ കഴിഞ്ഞ ഏഴ് ദിവസത്തെ തകർച്ചയിൽ ആറ് ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ഓഹരിയുടമകൾക്ക് നഷ്ടമായത്. ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ നഷ്ടം തുടരുന്നു. 9 പൈസ നഷ്ടത്തോടെ 65 രൂപ 80 പൈസയിലാണ് വിനിമയം. ഏഴ് മാസത്തെ താഴ്ന്ന നിരക്കിലാണ് രൂപ.