വർഷാവസാനത്തിൽ ഓഹരി വിപണികൾ നേട്ടത്തിൽ. നിഫ്റ്റി 8,100ന് മുകളിലാണ് വ്യാപാരം. 60 പോയന്‍റ് ഉയർന്ന് നിഫ്റ്റി 8,165ലും 225 പോയന്‍റ് നേട്ടത്തോടെ സെൻസെക്സ് 26,591ലുമാണ് വ്യാപാരം ചെയ്യുന്നത്.

ആഗോള വിപണിയിലെ നേട്ടത്തിനൊപ്പം വിദേശ നിക്ഷതോത് കൂടുന്നതാണ് വിപണിയിലെ നേട്ടത്തിന് ആധാരം. ഐസിഐസിഐ ബാങ്ക്, ഐടിസി, ഭെൽ എന്നിവയാണ് നേട്ടത്തിന് ചുക്കാൻ പിടിക്കുന്നത്.

അതേസമയം ഭാരതി എയർടെൽ, ടാറ്റ മോട്ടോഴ്സ്, ഡോ.റെഡ്ഡീസ് ലാബ്സ് എന്നിവ നഷ്ടത്തിലാണ്. ഡോളറുമായുള്ള വിനിമയത്തിൽ രൂപയും നേട്ടത്തിലാണ്. 12 പൈസയുടെ നേട്ടത്തോടെ 67 രൂപ 98 പൈസയിലാണ് രൂപ.