കൊച്ചി: നേട്ടം നിലനിര്‍ത്തി ഓഹരി വിപണികള്‍. സെന്‍സെക്‌സ് 32,600നും നിഫ്റ്റി 10,200നും മുകളിലാണ് വ്യാപാരം ചെയ്യുന്നത്. എച്ച്.ഡി.എഫ്.സി ബാങ്കിന്റെയും ഇന്‍ഫോസിസിന്റെയും രണ്ടാം പാദഫലം ഇന്ന് പുറത്ത് വരും. വിശാല്‍ സിക്കയ്‌ക്ക് പകരം നന്ദന്‍ നിലേകാനി ചെയര്‍മാനായ ശേഷം പുറത്ത് വരുന്ന ഇന്‍ഫോസിസിന്റെ ആദ്യ പ്രവര്‍ത്തന പാദ ഫലത്തില്‍ കണ്ണുവെച്ചാണ് വിപണിയിലെ വ്യാപാരം. 

എച്ച്.ഡി.എഫ്.സി ബാങ്കിന്റെയും ഇന്‍ഫോസിസിന്റെയും ഓഹരികള്‍ നേട്ടത്തിലാണ്. ഏഷ്യന്‍ വിപണികളില്‍ ഇന്ന് സമ്മിശ്ര പ്രതികരണമാണ്. ഒ.എന്‍.ജി.സി എന്‍.ടി.പി.സി, ടാറ്റ സ്റ്റീല്‍ എന്നിവയാണ് നേട്ടപ്പട്ടികയില്‍ മുന്നില്‍. അതേസമയം ടാറ്റ മോട്ടോഴ്‌സ്, സണ്‍ഫാര്‍മ, എം ആന്‍ഡ് എം എന്നിവ നഷ്‌ടത്തിലാണ്. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയും നേട്ടത്തിലാണ്. രൂപ വീണ്ടും 65ന് താഴെ എത്തി. ഒരു ഡോളറിനെതിരെ 64.91 രൂപയിലാണ് വിനിമയം.