മുംബൈ: ദിവസം മുഴുവന്‍ നഷ്ടത്തോടെ വ്യാപാരം തുടര്‍ന്നെങ്കിലും അവസാന നിമിഷം ഓഹരി വിപണികള്‍ നേട്ടത്തിലേക്ക് തിരിച്ചുകയറി. പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി സ്റ്റാന്റേര്‍ഡ് ആന്റ് പുവേഴ്സ് ഏജന്‍സി ഇന്ത്യയുടെ റേറ്റിങ് ഉയര്‍ത്താതിരുന്നതിന്റ പ്രതിഫലനമെന്നോണം രാവിലെ മുതല്‍ നഷ്ടത്തിലായിരുന്നു. അവസാന മണിക്കൂറിലെ വാങ്ങലുകളാണ് നേട്ടത്തിലെത്തിച്ചത്. 45.20 പോയിന്റ് നേട്ടത്തോടെ 33,724.44ലാണ് സെന്‍സെക്സ് ക്ലോസ് ചെയ്തത്. 9.85 പോയിന്റ് നേട്ടത്തോടെ 10,399.55ലാണ് വ്യാപാരം അവസാനിപ്പിച്ചത്.