മുംബൈ: ഓഹരി വിപണികളില്‍ നേട്ടത്തോടെയാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. സെന്‍സെക്‌സ് 30,160ന് മുകളിലെത്തി. ആഗോള വിപണികളിലെ നേട്ടമാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നത്. എഫ്.എം.സി.ജി, ബാങ്കിംഗ്, ഐ.ടി സെക്ടറുകള്‍ മികച്ച പ്രകടനമാണ് കാഴ്ച വയ്‌ക്കുന്നത്. ഐ.ടി.സി, എച്ച്.യു.എല്‍, ഹീറോ മോട്ടോര്‍ കോര്‍പ്പ് എന്നിവയാണ് നേട്ടപ്പട്ടികയില്‍ മുന്നില്‍. അതേസമയം എസ്.ബി.ഐ, ലൂപ്പിന്‍, സണ്‍ ഫാര്‍മ എന്നിവ നഷ്‌ടം നേരിട്ടു. ഡോളറുമായുള്ള വിനിമയത്തില്‍ രൂപ നേട്ടത്തിലാണ്. എട്ട് പൈസ നേട്ടത്തോടെ 64.56 രൂപ നിരക്കിലാണ് രൂപയുടെ വിനിമയം.