ഒപ്പം ഇന്നു വൈകുന്നേരം പുറത്തുവരുന്ന സാമ്പത്തിക വളര്‍ച്ചാ റിപ്പോര്‍ട്ടിലും വിപണി പ്രതീക്ഷ വെയ്ക്കുന്നു. പണപ്പെരുപ്പ കണക്കും ഈയാഴ്ച പുറത്തുവരും. എന്നാല്‍ ഏഷ്യന്‍ വിപണികള്‍ ഇന്നും നഷ്ടത്തിലാണ്. ടാറ്റാ സ്റ്റീല്‍, ഗെയ്ല്‍, സിപ്ല എന്നിവയാണ് ഇന്ന് നേട്ടമുണ്ടാക്കിയവയില്‍ മുന്നില്‍. 10.05 രൂപയുടെ നേട്ടത്തോടെ 418 രൂപയിലാണ് ടാറ്റാ സ്റ്റീലിന്റെ വ്യാപാരം. അതേസമയം ഭാരതി എയര്‍ടെല്‍, ഒ.എന്‍.ജി.സി, എച്ച്.ഡി.എഫ്.സി എന്നിവ നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. 10 രൂപയുടെ നഷ്ടമാണ് എച്ച്.ഡി.എഫ്.സിക്ക് ഉണ്ടായത്. ഭാരതി എയര്‍ടെല്ലിന് 2.95 രൂപയും ഒ.എന്‍.ജി.സിക്ക് 2.20 രൂപയുടെയും നഷ്ടമുണ്ടായി. അതേസമയം ഡോളറിനെതിരെയുള്ള വിനിമയത്തില്‍ രൂപ നേട്ടമുണ്ടാക്കി. 11 പൈസയുടെ നേട്ടത്തില്‍ 66.57 പൈസയിലാണ് ഇന്നത്തെ വിപണി.