കാര്യമായ ചലനമില്ലാതെയാണ് ഇന്ന് ഓഹരി വിപണിയില്‍ വ്യാപാരം നടക്കുന്നത്. രാവിലെ 30,000 കടന്ന സെന്‍സെക്‌സ് നഷ്‌ടത്തിലേക്ക് വീണു. 99 പോയിന്റിന്റെ നേട്ടം സെന്‍സെക്‌സ് കൈവരിച്ചിരുന്നു. റിലായിറ്റി, വാഹന, ലോഹ സെക്ടറുകളെല്ലാം നേട്ടത്തിലായിരുന്നെങ്കിലും ഇപ്പോള്‍ വില്‍പ്പന സമ്മര്‍ദ്ദം അനുഭവപ്പെടുന്നുണ്ട്. ഏഷ്യന്‍ വിപണികളെല്ലാം നേട്ടത്തിലാണ്. ഇന്‍ഫോസിസ്, ടി.സി.എസ്, കോള്‍ ഇന്ത്യ എന്നിവ നേട്ടത്തിലാണ്. ലൂപ്പിന്‍, അദാനി പോര്‍ട്സ്, മാരുതി സുസുക്കി എന്നിവ നഷ്‌ടത്തിലാണ് വ്യാപാരം ചെയ്യുന്നത്. ഡോളറിനെതിരെ രൂപയും നേട്ടത്തിലാണ്. 8 പൈസയുടെ നേട്ടത്തോടെ 64 രൂപ 13 പൈസയിലാണ് രൂപയുടെ വ്യാപാരം.