ഓഹരി വിപണികളില്‍ നഷ്‌ടം. നിഫ്റ്റി പതിനായിരത്തിലും താഴെയെത്തി. സെന്‍സെക്‌സ് നൂറ് പോയന്‍റിലധികം ഇടിഞ്ഞു. രാജ്യാന്തര റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് ഇന്ത്യയുടെ റേറ്റിങ് കുറച്ചതും റിസര്‍വ് ബാങ്ക് നാളെ പണനയം പ്രഖ്യാപിക്കാനിരിക്കുന്നതുമാണ് വിപണിയെ നഷ്‌ടത്തിലാക്കുന്നത്. ഏഷ്യന്‍ വിപണികളില്‍ സമ്മിശ്ര പ്രതികരണമാണ്.
ഒ.എന്‍.ജി.സി, വിപ്രോ, ഹീറോ മോട്ടോ കോര്‍പ്പ് എന്നിവയാണ് നഷ്‌ടപ്പട്ടികയില്‍ മുന്നില്‍. അതേസമയം റിലയന്‍സ്, ഇന്‍ഫോസിസ്, ഭാരതി എയര്‍ടെല്‍ എന്നിവ നേട്ടത്തിലാണ്. ഡോളറുമായുള്ള വിനിമയത്തില്‍ രൂപ മൂന്ന് മാസത്തെ ഉയരത്തിലെത്തി. 64.23 രൂപ വരെ എത്തിയെങ്കിലും പിന്നീട് അല്‍പ്പം ഇടിഞ്ഞ് 64.35 രൂപയിലാണ് വിനിമയം.
