രാജ്യത്തെ ഓഹരി വിപണികളില്‍ ഇന്നും നേട്ടത്തോടെയാണ് വ്യാപാരം പുരോഗമിക്കുന്നത്. സെന്‍സെക്‌സ് 260.30 പോയിന്റ് ഉയര്‍ന്ന് 33.209.51ലെത്തി. 88.85 പോയിന്റ് ഉയര്‍ന്ന നിഫ്റ്റി 10,255.55ലാണ് വ്യാപാരം നടത്തുന്നത്. ഡോളറിനെതിരെ രൂപയും നേട്ടത്തിലാണ്.
ടാറ്റാ സ്റ്റീല്‍, ഭാരതി എയര്‍ടെല്‍, മാരുതി സുസുക്കി, ടാറ്റാ മോട്ടോഴ്‌സ്, ഒ.എന്‍.ജി.സി എന്നിവയാണ് ലാഭമുണ്ടാക്കിയ പ്രമുഖ കമ്പനികള്‍. അതേസമയം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പവര്‍ ഗ്രിഡ് കോര്‍പറേഷന്‍, ഹീറോ മോട്ടോകോര്‍പ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എന്‍.ടി.പി.സി തുടങ്ങിയവ ലാഭത്തിലാണ്. എട്ട് പൈസ മുന്നേറി 64.57 രൂപയിലാണ് ഇന്ന് ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വ്യാപാരം.
