ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്ന് മികച്ച നേട്ടത്തോടെയാണ് വ്യാപാരം പുരോഗമിക്കുന്നത്. വ്യാപാരം ആരംഭിച്ച ഉടന്‍ സെന്‍സെക്‌സും നിഫ്റ്റിയും റെക്കോര്‍ഡ് നേട്ടത്തിലെത്തി. സെന്‍സെക്‌സ് 235 പോയിന്റ് ഉയര്‍ന്ന് 31,695ലും ദേശീയ സൂചികയായ നിഫ്റ്റി 79 പോയിന്റ് ഉയര്‍ന്ന് 9,766ലും എത്തി.

ത്രൈമാസ പ്രവര്‍ത്തനഫലങ്ങള്‍ പ്രതീക്ഷിച്ച തോതില്‍ ഉയര്‍ന്നതും, ചരക്ക് സേവന നികുതി സംബന്ധിച്ച ആശങ്കകള്‍ അകലുന്നതും വിപണിക്കു കരുത്തു പകരുന്നുണ്ട്. പണപ്പെരുപ്പം താഴ്‌ന്നാല്‍ പലിശ കുറയ്‌ക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ബന്ധിതരാകുമെന്ന റിപ്പോര്‍ട്ടുകളും നിക്ഷേപകര്‍ക്ക് മുന്നിലുണ്ട്. ഏഷ്യന്‍ വിപണികളെല്ലാം നേട്ടത്തിലാണ്. ഐ.ടി, ബാങ്കിങ്, ടെലികോം മേഖലകളില്‍ ഉയര്‍ച്ച പ്രകടമാണ്. ടി.സി.എസ്, ഭാരതി എയര്‍ടെല്‍, ടാറ്റ മോട്ടോഴ്‌സ് എന്നിവയാണ് നേട്ടപ്പട്ടികയില്‍ മുന്നില്‍. അതേസമയം എം ആന്‍ഡ് എം, ഐ.ടി.സി, ടാറ്റ സ്റ്റീല്‍ എന്നിവ നഷ്‌ടത്തിലാണ്. ഡോളറുമായുള്ള വിനിമയത്തിഷല്‍ ഒന്‍പത് പൈസ നേട്ടത്തോടെ 64.50 രൂപയിലാണ് ഇന്ന് ഇന്ത്യന്‍ രൂപയുടെ വ്യാപാരം.