ഓഹരി വിപണികളില്‍ നേട്ടം. ഇന്നലെ പൊതുവെ നഷ്‌ടത്തിലായിരുന്ന സെന്‍സെക്‌സും നിഫ്റ്റിയും ഇന്ന് ശക്തമായി തിരിച്ച് വന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 250 പോയന്റും നിഫ്റ്റി 70 പോയന്‍റും ഉയര്‍ന്നു. ജി.എസ്.ടിയില്‍ വിപണി അനുകൂല തീരുമാനങ്ങള്‍ ഉണ്ടാകുന്നതാണ് വിപണിയെ നേട്ടത്തിലാക്കിയത്. ഏഷ്യന്‍ വിപണികളില്‍ സമ്മിശ്ര പ്രതികരണമാണ്. ഐ.ടി.സി, എച്ച്.യു.എല്‍, എസ്.ബി.ഐ എന്നിവ നേട്ടത്തിലാണ്. അതേസമയം ടി.സി.എസ്, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്സ് എന്നിവ നഷ്‌ടത്തിലേക്ക് വീണു. ഡോളറുമായുള്ള വിനിമയത്തില്‍ രണ്ട് പൈസയുടെ നേട്ടത്തോടെ 64.82 രൂപയിലാണ് രൂപയുടെ വിനിമയം.