മുംബൈ: ഓഹരി വിപണികളിലെ നേട്ടം തുടരുന്നു. സെന്‍സെക്‌സ് 31,300ന് മുകളിലാണ് വ്യാപാരം. രാജ്യാന്തര വിപണികളിലെ നേട്ടമാണ് ഇന്ത്യന്‍ വിപണില്‍ പ്രതിഫലിക്കുന്നത്. ഏഷ്യന്‍ വിപണികള്‍ രണ്ട് വര്‍ഷത്തെ ഉയരത്തിലാണ്. അമേരിക്കന്‍ ടെക് ഓഹരികളിലെ നേട്ടമാണ് വിപണികളില്‍ പ്രതിഫലിക്കുന്നത്. ടാറ്റ മോട്ടോഴ്‌സ്, ഇന്‍ഫോസിസ്, ഒ.എന്‍.ജി.സി എന്നിവയാണ് നേട്ടപ്പട്ടികയില്‍ മുന്നില്‍. അതേസമയം ലൂപ്പിന്‍, ബജാജ് ഓട്ടോ, എച്ച്.ഡി.എഫ്.സി എന്നിവ നഷ്‌ടത്തിലാണ്. ഡോളറുമായുള്ള വിനിമയത്തില്‍ രൂപ നഷ്‌ടത്തിലാണ്. അഞ്ച് പൈസയുടെ നഷ്‌ടത്തോടെ 64.48 രൂപയിലാണ് രൂപ.