മുംബൈ: രാജ്യത്തെ ഓഹരി വിപണികളില്‍ ഇന്ന് പൊതുവെ നഷ്‌ടമാണ് പ്രതിഫലിച്ചത്. ലാഭമെടുക്കലാണ് വിപണിയെ നഷ്‌ടത്തിലാക്കുന്നത്. ചരക്ക് സേവന നികുതി നിരക്കുകളില്‍ ധാരണയായതാണ് വിപണിയിലെ വില്‍പ്പന സമ്മര്‍ദ്ദത്തിന് കാരണം. ഏഷ്യന്‍ വിപണികളില്‍ സമ്മിശ്ര പ്രതികരണമാണ്. സണ്‍ ഫാര്‍മ, ഗെയില്‍, സിപ്ല എന്നിവയാണ് നഷ്‌ടപ്പട്ടികയില്‍ മുന്നില്‍. മാരുതി സുസുക്കി, വിപ്രോ, എച്ച്.യു.എല്‍ എന്നിവ നേട്ടത്തിലാണ്. ഡോളറുമായുള്ള വിനിമയത്തില്‍ രൂപ നഷ്‌ടത്തിലാണ്. 22 പൈസയുടെ നഷ്‌ടത്തോടെ 64 രൂപ 77 പൈസയിലാണ് നിലവിലെ വിനിമയം.