ഓഹരി വിപണികളില്‍ കനത്ത നഷ്ടം തുടരുന്നു. സെന്‍സെക്‌സ് 300 പോയന്‍റ് ഇടിഞ്ഞു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 9,900ത്തിന് താഴെ എത്തി. അമേരിക്ക-ഉത്തര കൊറിയ യുദ്ധഭീതി രൂക്ഷമാകുന്നതാണ് വിപണിയുടെ തകര്‍ച്ചയ്‌ക്ക് കാരണം.

കഴിഞ്ഞ വെള്ളിയാഴ്ച സെന്‍സെക്സ് 450 പോയിന്റ് ഇടിഞ്ഞിരുന്നു. നിഫ്റ്റി മിഡ്കാപ്പിലാണ് ഇന്ന് കനത്ത തിരിച്ചടി നേരിടുന്നത്. കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികരക്ഷാ പാക്കേജ് പ്രഖ്യാപിക്കാനിരിക്കുന്നതും വിപണിയില്‍ നിഴിലിക്കുന്നുണ്ട്. ടാറ്റ സ്റ്റീല്‍, അദാനി പോര്‍ട്സ്, ലാര്‍സന്‍ എന്നിവയാണ് ഇന്ന് കനത്ത നഷ്‌ടം നേരിട്ടത്. അതേസമയം ടി.സി.എസ്, ഐ.സി.ഐ.സി.ഐ ബാങ്ക്, റിലയന്‍സ് എന്നിവ നേട്ടത്തിലാണ്. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയ്‌ക്ക് ചലനമില്ല. 64.79 രൂപയിലാണ് വ്യാപാരം.