മുംബൈ: രാജ്യത്തെ ഓഹരി വിപണികളില്‍ നഷ്‌ടത്തോടെയാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. കഴിഞ്ഞ ദിവസത്തെ ക്ലോസിങിനേക്കാള്‍ സെന്‍സെക്‌സ് 99.05 പോയിന്റ് ഇടിഞ്ഞ് 33,580.19ലാണ് വ്യപാരം നടത്തുന്നത്. നിഫ്റ്റി 33.85 പോയിന്റ് ഇടിഞ്ഞ് 10,355.85ലെത്തി.
രൂപയുടെ മൂല്യവും ഇടിഞ്ഞു. ഡോളറിനെതിരെ അഞ്ച് പൈസയുടെ നഷ്‌ടത്തോടെ 64.75 രൂപയിലാണ് ഇന്നത്തെ വ്യാപാരം. ഏഷ്യന്‍ കറന്‍സികളെല്ലാം ഇന്ന് നഷ്‌ടം നേരിടുന്നുണ്ട്. സ്റ്റാന്‍ഡേര്‍ഡ് ആന്റ് പൂവേഴ്‌സ് ഏജന്‍സി ഇന്ത്യയുടെ റേറ്റിങ് ഉയര്‍ത്തുമെന്ന പ്രതീക്ഷക്ക് വിരുദ്ധമായി നേരത്തെയുണ്ടായിരുന്ന BBB- റേറ്റിങ് തന്നെ നല്‍കിയത് വിപണിയില്‍ പ്രതിഫലിക്കുന്നുണ്ടെന്നാണ് സൂചന.
