ഓഹരി വിപണികളില്‍ നേട്ടം തുടരുന്നു. ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ബിജെപി പ്രതീക്ഷിച്ച വിജയം നേടിയതാണ് വിപണികളെ നേട്ടത്തില്‍ നിലനിര്‍ത്തുന്നത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 143 പോയന്‍റ് ഉയര്‍ന്നു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 40 പോയന്‍റ് നേട്ടമുണ്ടാക്കി. 

ആഗോള വിപണികളിലെ നേട്ടവും ഇന്ത്യന്‍ വിപണികളില്‍ പ്രതിഫലിക്കുന്നുണ്ട്. ഏഷ്യന്‍ വിപണികളില്‍ സമ്മിശ്ര പ്രതികരണമാണ്. ഹീറോ മോട്ടോ കോര്‍പ്പ്, ടാറ്റ മോട്ടോഴ്‌സ്, മാരുതി സുസുക്കി എന്നിവയാണ് നേട്ടപ്പട്ടികയില്‍ മുന്നില്‍. അതേസമയം കൊട്ടക് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ് എന്നിവ നേട്ടത്തിലാണ്. പുതിയ കുതിപ്പിന്‍റെ പശ്ചാത്തലത്തില്‍ സെന്‍സെക്‌സും, നിഫ്റ്റിയും വൈകാതെ സര്‍വകാല റെക്കോഡ‍് ഭേദിക്കുമെന്നാണ് പ്രതീക്ഷ. ഡോളറുമായുള്ള വിനിമയത്തില്‍ രൂപ നേട്ടത്തിലാണ്. 8 പൈസയുടെ നേട്ടത്തോടെ 64.15 രൂപയിലാണ് ഇന്നത്തെ വിനിമയം.