എസ്.ബി.ഐ, യെസ് ബാങ്ക്, ടി.സി.എസ് എന്നിവയാണ് നേട്ടപ്പട്ടികയിൽ മുന്നിൽ. അതേസമയം അവസാന പാദത്തിൽ റെക്കോര്‍ഡ് നേട്ടം കൈവരിച്ച റിലയൻസ് ഇൻഡസ്ട്രീസ് ഇന്ന് നഷ്ടം നേരിട്ടു.

മുംബൈ: ഓഹരി വിപണികൾ മികച്ച നേട്ടത്തിൽ. സെൻസെക്സ് വീണ്ടും 35,000 കടന്നു. 200 പോയിന്റിലധികം നേട്ടമാണ് മുംബൈ ഓഹരി സൂചികയിൽ ഇന്നുണ്ടായത്. നിഫ്റ്റി വീണ്ടും 10,700ന് മുകളിലെത്തി. ഏഷ്യൻ വിപണികളിലെ മികച്ച പ്രകടനത്തിനൊപ്പം കമ്പനികളുടെ അവസാനപാദ ഫലങ്ങളിൽ പ്രതീക്ഷയർപ്പിച്ചാണ് വിപണികളുടെ മുന്നേറ്റം. ബാങ്കിങ്, വാഹന, ഐ.ടി സെക്ടറുകളാണ് ഇന്ന് നേട്ടത്തിന് ചുക്കാൻ പിടിക്കുന്നത്. 

എസ്.ബി.ഐ, യെസ് ബാങ്ക്, ടി.സി.എസ് എന്നിവയാണ് നേട്ടപ്പട്ടികയിൽ മുന്നിൽ. അതേസമയം അവസാന പാദത്തിൽ റെക്കോര്‍ഡ് നേട്ടം കൈവരിച്ച റിലയൻസ് ഇൻഡസ്ട്രീസ് ഇന്ന് നഷ്ടം നേരിട്ടു. കൃഷ്ണ-ഗോദാവരി ഡി 6 ബേസിനിൽ നിന്നുള്ള എണ്ണ ഉത്പാദനം നിർത്തി ബേസിൻ അടച്ച് പൂട്ടിയേക്കുമെന്നുള്ള റിപ്പോർ‍ട്ടാണ് റിലയന്‍സിനെ നഷ്ടത്തിലാക്കിയത്. ലോഹ ഓഹരികളും നഷ്ടത്തിലാണ്. ആക്സിസ് ബാങ്ക്, റിലയൻസ്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയാണ് നഷ്ടപ്പട്ടികയിൽ മുന്നിൽ. എച്ച്.ഡി.എഫ്.സി, കൊട്ടക് മഹീന്ദ്ര എന്നീ കമ്പനികളുടെ അവസാനപാദ ഫലമാണ് വിപണി ഇന്ന് കാത്തിരിക്കുന്നത്. ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ നിലവാരത്തിൽ മാറ്റമില്ല. 66.66 പൈസയിലാണ് വ്യാപാരം. 14 മാസത്തെ താഴ്ന്ന നിരക്കാണിത്.