മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. എസ്ബിഐയുടെയും, ടിസിഎസിന്റെയും മുന്നേറ്റമാണ് വിപണിക്ക് കരുത്തായത്. അഞ്ച് അസോസിയേറ്റ് ബാങ്കുകളെ എസ്ബിഐയില്‍ ലയിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനമാത്തിന്‍റെ പുറത്ത് രണ്ട് ശതമാനം നേട്ടമാണ് എസ്ബിഐ ഓഹരിക്കുണ്ടായത്. സെന്‍സെക്‌സും നിഫ്റ്റിയും നേരിയ നേട്ടത്തിലാണ് വ്യാപാരം ചെയ്യുന്നത്. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയില്‍ കാര്യമായ മാറ്റമില്ല.