മുംബൈ: ഓഹരി വിപണികള്‍ നേട്ടത്തില്‍. സെന്‍സെക്‌സ് 162 പോയന്റ് ഉയര്‍ന്നു. ആഗോള വിപണികളിലെ നേട്ടമാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നത്. അമേരിക്ക നികുതി കുറച്ചേക്കുമെന്ന പ്രതീക്ഷയാണ് രാജ്യാന്തര വിപണികളിലെ നേട്ടത്തിന് അടിസ്ഥാനം.
എണ്ണ, വാതക, എഫ്എംസിജി, ബാങ്കിംഗ് ഓഹരികള്‍ ഇന്ന് നേട്ടത്തിലാണ്. റിലയന്‍സ്, എന്‍ടിപിസി, ഒഎന്‍ജിസി എന്നിവയാണ് ലാഭപ്പട്ടികയില്‍ മുന്നില്‍. അതേസമയം സണ്‍ഫാര്‍മ, സിപ്ല, എച്ച്ഡിഎഫ്‌സി എന്നിവ നഷ്ടപ്പട്ടികയിലാണ്. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യത്തില്‍ മാറ്റമില്ല. രൂപ 64 രൂപ 56 പൈസയില്‍ തുടരുന്നു.
