കൊച്ചി: ഓഹരി വിപണികളില്‍ നഷ്ടം. സെന്‍സെക്‌സ് 30,000ത്തിന് താഴെ എത്തി. 125 പോയന്റ് നഷ്ടത്തോടെ 29,904ലും 42 പോയന്റ് കുറഞ്ഞ് നിഫ്റ്റി 9,299ലുമാണ് വ്യാപാരം ചെയ്യുന്നത്. ആഗോള വിപണികളിലെ നഷ്ടവും വില്‍പ്പന സമ്മര്‍ദ്ദവുമാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നത്. ഐടിസി, എച്ച്ഡിഎഫ്‌സി, ഭാരതി എയര്‍ടെല്‍ എന്നിവയാണ് ഇന്ന് നഷ്ടപ്പട്ടികയില്‍ മുന്നില്‍. അതേസമയം ടാറ്റ സ്റ്റീല്‍, ഒഎന്‍ജിസി, മാരുതി സുസുക്കി എന്നിവ നേട്ടമുണ്ടാക്കി. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയും നഷ്ടത്തിലാണ്. 7 പൈസയുടെ നഷ്ടത്തോടെ 64 രൂപ 22 പൈസയിലാണ് രൂപ.