മുംബൈ: ഓഹരി വിപണിയില്‍ കനത്ത ഇടിവ്. സെന്‍സെക്സ് 300.65 പോയിന്റ് ഇടിഞ്ഞ് 25489.57ല്‍ ക്ലോസ് ചെയ്തു. നിഫ്ടി 85.5 പോയിന്റ് ഇടിഞ്ഞ് 7814.9ല്‍ വ്യാപാരം അവസാനിപ്പിച്ചു.

നാണ്യപ്പെരുപ്പ വര്‍ധന സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നതും വ്യാവസായിക ഉത്പാദന വളര്‍ച്ച ഇടിഞ്ഞതുമാണ് ഓഹരി വിപണിക്കു തിരിച്ചടിയായത്. ഏഷ്യന്‍ പെയിന്റ്സ്, ടാറ്റ മോട്ടോഴ്സ്, എന്‍ടിപിസി എന്നിവ നേട്ടമുണ്ടാക്കിയപ്പോള്‍ അദാനി പോര്‍ട്സ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്‌‌സി, ബിഎച്ച്ഇഎല്‍ എന്നിവ നഷ്ടത്തിലായിരുന്നു.