കൊച്ചി: ചലനമില്ലാതെ ഓഹരി. കഴിഞ്ഞ ദിവസത്തെ നേട്ടത്തില്‍ നിന്ന് ലാഭമെടുക്കാന്‍ ശ്രമിക്കുന്നതിനെ തുടര്‍ന്ന് ഫ്‌ലാറ്റായാണ് വിപണിയിലെ വ്യാപാരം. സെന്‍സെക്‌സും നിഫ്റ്റിയും റെക്കോഡ് നേട്ടത്തിലാണ് കഴിഞ്ഞ ദിവസം വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വിപണികളില്‍ ഇന്ന് സമ്മിശ്ര പ്രതികരണമാണ്. ഇന്ത്യന്‍ വിപണിയില്‍ ആരോഗ്യ സെക്ടര്‍ നനഷ്ടത്തിവലേക്ക് വീണു. ലൂപ്പിന്‍, ആക്‌സിസ് ബാങ്ക്, ഐടിസി എന്നിവയാണ് നഷ്ടപ്പട്ടികയില്‍ മുന്നില്‍. ടാറ്റ മോട്ടോഴ്‌സ്, ഇന്‍ഫോസിസ്, ഹീറോ മോട്ടോര്‍ കോര്‍പ്പ് എന്നിവ നഷ്ടത്തിലാണ്.