മുംബൈ: ഓഹരിവിപണിയിൽ മികച്ച നേട്ടത്തോടെയാണ് തിങ്കളാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. സെൻസെക്സ് 284 പോയിന്‍റ് നേട്ടത്തിൽ 36671 ലാണ് വ്യാപാരം നടത്തുന്നത്. നിഫ്റ്റിയാകത്തെ 75പോയിന്‍റ് നേട്ടത്തിൽ 10981 ലും വ്യാപാരം തുടരുന്നു. 

റിലയൻസ്, സൺഫാർമ്മ, എന്‍ടിപിസി, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. അതേസമയം വിപ്രോ, ഹീറോ മോട്ടോകോർപ്പ്, ഐ ഒ സി, ബി പി സി ല്‍ തുടങ്ങിയ ഓഹരികൾക്ക് ഇന്ന് നഷ്ടം നേരിട്ടു. രൂപയുടെ മൂല്യത്തിലും ഇടിവ് നേരിട്ടു. 18 പൈസ ഇടിഞ്ഞ് 70 രൂപ 36 പൈസ എന്ന നിരക്കിലാണ് ഡോളറിനെതിരെ രൂപയുടെ മൂല്യം.