മുംബൈ: ഓഹരി വിപണികൾ മികച്ച നേട്ടത്തിൽ. സെൻസെക്സ് 521 പോയന്‍റ് ഉയർന്ന് 28,000ന് മുകളിലെത്തി. നിഫ്റ്റി 157 പോയന്‍റ് നേട്ടത്തോടെ 8,677ൽ ക്ലോസ് ചെയ്തു. അമേരിക്കയിലെ നിർമാണ മേഖലയിൽ ഇടിവ് നേരിട്ടത് മൂലം പലിശ നിരക്ക് കുറക്കുന്നത് ഫെഡറൽ റിസർവ് നീട്ടിവച്ചേക്കുമെന്ന പ്രതീക്ഷയാണ് വിപണികളിലെ കുതിപ്പിന് ആധാരം. 

ആഗോള വിപണികളെല്ലാം നേട്ടത്തിലാണ്. ദില്ലിയിൽ നടക്കുന്ന ജിഎസ്ടി കൗൺസിൽ ചർച്ചയിൽ നികുതി നിരക്കിൽ ധാരണയായേക്കുമെന്ന പ്രതീക്ഷയും വിപണിയിൽ പ്രതിഫലിക്കുന്നു. ഡോളറുമായുള്ള വിനിമയത്തിൽ രൂപയും നേട്ടത്തിലാണ്.