ദില്ലി: വാരാന്ത്യത്തിലും നേട്ടം നിലനിര്‍ത്തി ഓഹരി വിപണികള്‍. സെന്‍സെക്‌സും നിഫ്റ്റിയും പുതിയ ഉയരത്തിലാണ് വ്യാപാരം ചെയ്യുന്നത്. ഇന്ന് വ്യാപാരം ആരംഭിച്ച ഉടന്‍ സെന്‍സെക്‌സ് 33,692ലേക്കും നിഫ്റ്റി 10,461ലേക്കും ഉയര്‍ന്നു. അമേരിക്കയില്‍ നികുതി പരിഷ്‌കരണത്തിന് അനുമതി ലഭിച്ചതിനാല്‍ ഏഷ്യന്‍ വിപണികള്‍ നേട്ടത്തിലാണ്. ഇതിന്റെ പ്രതിഫലനമാണ് ഇന്ത്യ വിപണിയിലും പ്രതിഫലിക്കുന്നത്. 

വിദേശ നിക്ഷേപം വീണ്ടും വിപണിയിലെത്തുന്നതും നേട്ടത്തിന് ഊര്‍ജം പകരുന്നു. ഭാരതി എയര്‍ടെല്ലും ബാങ്കിംഗ് ഓഹരികളും ഇന്നും നേട്ടത്തിലാണ്. ഭെല്‍, ആക്‌സിസ് ബാങ്ക്, സിപ്ല എന്നിവയാണ് ഇന്ന് നേട്ടപ്പട്ടികയില്‍ മുന്നില്‍. അതേസമയം സണ്‍ ഫാര്‍മ, ലൂപ്പിന്‍, കോള്‍ ഇന്ത്യ എന്നിവ നഷ്ടത്തിലാണ്. ഡോളറുമായുള്ള വിനിമയത്തില്‍ രൂപ നേട്ടം നിലനിറുത്തി. മൂന്ന് പൈസ നേട്ടത്തോടെ 64 രൂപ 57 പൈസയിലാണ് രൂപ.