ഓഹരി വിപണികള്‍ നഷ്‌ടത്തില്‍. ആഗോള വിപണികളിലെ സമ്മിശ്ര പ്രതികരണത്തിനൊപ്പം വില്‍പ്പന സമ്മ‍ര്‍ദ്ദം പ്രകടമാകുന്നതാണ് ഇന്ത്യന്‍ വിപണികളിലെ നഷ്‌ടത്തിന് കാരണം. ചരക്ക് സേവന നികുതി അനുസരിച്ചുള്ള നികുതികളില്‍ പൂര്‍ണ വ്യക്തത വരാത്തതും നിക്ഷേപകരെ പുറകോട്ട് വലിക്കുന്നു. അദാനി പോര്‍ട്സ്, ഒ.എന്‍.ജി.സി, ടി.സി.എസ് എന്നിവയാണ് ഇന്ന് നേട്ടപ്പട്ടികയില്‍ മുന്നില്‍. അതേസമയം ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ്, ആക്‌സിസ് ബാങ്ക് എന്നിവ നഷ്‌ടത്തിലാണ്. ഡോളറുമായുള്ള വിനിമയത്തില്‍ രൂപ നേട്ടം നിലനിറുത്തുന്നുണ്ട്. 9 പൈസയുടെ നേട്ടത്തോടെ 66 രൂപ 63 പൈസയിലാണ് രൂപ.