മുംബൈ: രാജ്യത്തെ ഓഹരി വിപണികളിലെല്ലാം നഷ്‌ടത്തിലാണ് ഇന്ന് തുടക്കം മുതല്‍ വ്യാപാരം നടക്കുന്നത്. രാവിലെ 33,726.65ല്‍ വ്യാപാരം തുടങ്ങിയ സെന്‍സെക്‌സ് 39.65 പോയിന്റ് ഇടിഞ്ഞ് 33,684.79ലെത്തി. നിഫിറ്റി 8.50 പോയിന്റ് ഇടിഞ്ഞ് 10,391ലുമാണ് വ്യാപാരം നടക്കുന്നത്. ഇന്‍ഡിസ്ഇന്റ് ബാങ്ക്, കോള്‍ ഇന്ത്യ, യു.പി.എല്‍, സീല്‍ തുടങ്ങിയവയാണ് നേട്ടമുണ്ടാക്കുന്നത്. അതേസമയം ഒ.എന്‍.ജി.സി, പവര്‍ഗ്രിഡ്, ബി.പി.സി.എല്‍, എന്‍.ടി.പി.സി തുടങ്ങിയവ നഷ്‌ടത്തിലാണ്. ഏഷ്യന്‍ കറന്‍സികളുടെയെല്ലാം മൂല്യം ഇടിഞ്ഞിട്ടുണ്ട്.