രണ്ടു ദിവസത്തെ അവധിക്കുശേഷം ഓഹരി വിപണികള്‍ നേട്ടത്തോടെ തുടങ്ങി. സെന്‍സെക്‌സ് 32,400ന് മുകളിലെത്തി. നിഫ്റ്റി 10,000ത്തിന് മുകളിലാണ് വ്യാപാരം ചെയ്യുന്നത്. ഏഷ്യന്‍ വിപണികളില്‍ സമ്മിശ്ര പ്രതികരണമാണെങ്കിലും കമ്പനികളുടെ മികച്ച ആദ്യപാദ ഫലങ്ങളാണ് വിപണിയെ നേട്ടത്തിലാക്കുന്നത്. എണ്ണ, വാതക, ലോഹ, മൂലധന സെക്ടറുകള്‍ നേട്ടത്തിലാണ്. ടാറ്റ സ്റ്റീല്‍, ലാര്‍സന്‍, കൊട്ടാക് മഹീന്ദ്ര എന്നിവയാണ് നേട്ടപ്പട്ടികയില്‍ മുന്നില്‍. അതേസമയം സണ്‍ ഫാര്‍മ, ഡോ.റെഡ്ഡീസ് ലാബ്‌സ്, ലൂപ്പിന്‍ എന്നിവ നഷ്ടത്തിലാണ്. ഡോളറുമായുള്ള വിനിമയത്തില്‍ രൂപ നേട്ടത്തിലാണ്. 64 രൂപ 7 പൈസയിലാണ് വിനിമയം. കേരളത്തില്‍ നിന്നുള്ള നിക്ഷേപകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന കൊച്ചിന്‍ ഷിപ്പ്!യാര്‍ഡിന്റെ ഓഹരി വില്‍പ്പന നാളെയാണ്. 10 രൂപ മുഖവിലയുള്ള ഓഹരികള്‍ക്ക് 424 മുതല്‍ 432 രൂപ വരെയാണ് വിലയിട്ടിരിക്കുന്നത്. 3.4 കോടിയോളം ഓഹരികള്‍ വില്‍പ്പനയ്ക്ക് വയ്ക്കും. വ്യക്തിഗത നിക്ഷേപകര്‍ക്കും ഷിപ്പ്‌യാര്‍ഡ് ജീവനക്കാര്‍ക്കും 21 രൂപ കിഴിവില്‍ ഓഹരികള്‍ ലഭിക്കും. ഓഗസ്റ്റ് മൂന്ന് വരെയാണ് ഓഹരി വില്‍പ്പന.