സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകള്‍, പീപ്പിള്‍സ് ബസാറുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ നാളെ മുതല്‍ 24 വരെയുളള ദിവസങ്ങളില്‍ ക്രിസ്മസ് മാര്‍ക്കറ്റുകളായി പ്രവര്‍ത്തിക്കും. സപ്ലൈകോയുടെ മറ്റെല്ലാ വിപണനശാലകളും ഈ ദിവസങ്ങളില്‍ 9.30 മുതല്‍ രാത്രി 7.30 വരെ ഇടവേളകളില്ലാതെ പ്രവര്‍ത്തിക്കും. 

തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ക്രിസ്മസ് വിപണിക്ക് ഇന്ന് മുതല്‍ തുടക്കമാകും. എല്ലാ നിത്യോപയോഗ സാധനങ്ങളും വിപണന കേന്ദ്രങ്ങളില്‍ ലഭ്യമാണ്. ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ക്ക് അഞ്ച് ശതമാനം മുതല്‍ 30 ശതമാനം വരെ വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 24 വരെയാണ് സപ്ലൈകോ ക്രിസ്മസ് മേള സംഘടിപ്പിക്കുക.

സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകള്‍, പീപ്പിള്‍സ് ബസാറുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ നാളെ മുതല്‍ 24 വരെയുളള ദിവസങ്ങളില്‍ ക്രിസ്മസ് മാര്‍ക്കറ്റുകളായി പ്രവര്‍ത്തിക്കും. സപ്ലൈകോയുടെ മറ്റെല്ലാ വിപണനശാലകളും ഈ ദിവസങ്ങളില്‍ 9.30 മുതല്‍ രാത്രി 7.30 വരെ ഇടവേളകളില്ലാതെ പ്രവര്‍ത്തിക്കും. 

സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി നിര്‍വഹിക്കും.