മുംബൈ: ഇന്ത്യ-മാന്‍മാര്‍ അതിര്‍ത്തിയില്‍ ഇന്ന് പുലര്‍ച്ചെ സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ അലയൊലികള്‍ രാജ്യത്തെ ഓഹരി വിപണികളെയും ബാധിച്ചു. സെന്‍സെക്സ് 439.95 പോയിന്റാണ് ഇന്ന് ഇടിഞ്ഞത്. നിഫ്റ്റിയില്‍ 135.75 പോയന്റിന്റെ ഇടിവുണ്ടായി. വിപണി കൂപ്പുകുത്തുമെന്ന് ഭയന്ന നിക്ഷേപകര്‍ വ്യാപകമായി ഓഹരികള്‍ വിറ്റഴിക്കാന്‍ കാരണമായതാണ് ഇത്ര വലിയ നഷ്ടത്തിലേക്ക് വിപണിയെ എത്തിച്ചത്. തുടര്‍ച്ചയായ ഏഴാം ദിവസമാണ് നഷ്ടത്തില്‍ വിപണികളില്‍ വ്യാപാരം അവസാനിപ്പിക്കുന്നത്. സെന്‍സെക്സ്‍ 31159.81ലും നിഫ്റ്റി 9735.75ലുമാണ് ഇന്ന് ക്ലോസ് ചെയ്തത്.