Asianet News MalayalamAsianet News Malayalam

എയര്‍ ഇന്ത്യയെ സ്വന്തമാക്കാന്‍ സ്വിറ്റ്സര്‍ലന്റില്‍ നിന്നും ആളെത്തുന്നു

എയർഇന്ത്യയിൽ എത്ര ശതമാനം ഓഹരികളാണ് സ്വന്തമാക്കുന്നതെന്നോ വില എന്തായിരിക്കുമെന്നോ സ്വിസ് ഏവിയേഷൻ വ്യക്തമാക്കിയിട്ടില്ല.

swis aviation consultancy express interest to buy air india

ദില്ലി: സ്വിറ്റ്സർലന്റിലെ സ്വിസ് ഏവിയേഷൻ കൺസള്‍ട്ടൻസി എയർ ഇന്ത്യയെ വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ചതായി സൂചന. വിമാനങ്ങളുടെ വിൽപ്പന, സ്വത്തുക്കളുടെ നിയന്ത്രണം, പരിശീലനം എന്നിവയിൽ വൈദഗ്ധ്യമുള്ള കമ്പനിയാണ് സ്വിസ് ഏവിയേഷൻ. 2005ൽ പ്രവർത്തനം ആരംഭിച്ച കമ്പനിയ്ക്ക് യു.എ.ഇ, മലേഷ്യ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ സാന്നിധ്യമുണ്ട്. 

എയർഇന്ത്യയിൽ എത്ര ശതമാനം ഓഹരികളാണ് സ്വന്തമാക്കുന്നതെന്നോ വില എന്തായിരിക്കുമെന്നോ സ്വിസ് ഏവിയേഷൻ വ്യക്തമാക്കിയിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് എയർ ഇന്ത്യയുടെ 76 ശതമാനം ഓഹരികളാണ് കേന്ദ്രസർക്കാർ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത്. മെയ് 14 ആണ് ഓഹരികൾക്കായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.

Follow Us:
Download App:
  • android
  • ios