സ്മാര്‍ട്ട് സീരീസ് ട്രാക്ടറുകളും പ്രീമിയം കോംപാക്ട് യൂട്ടിലിറ്റി ട്രാക്ടറുകളുമാണ് ടാഫേ പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. 40 മുതല്‍ 60 വരെയാണ് സ്മാര്‍ട്ട് സീരീസ് ട്രാക്ടറുകളുടെ കുതിരശ്ശക്തി. ടു-വീല്‍, ഫോര്‍-വീല്‍ മോഡലുകള്‍ ലഭ്യമാണ്. അഞ്ച് ലക്ഷം മുതല്‍ ഏഴ് ലക്ഷം രൂപ വരെയാണ് വില.

രൂപഭാവങ്ങളില്‍ തികച്ചും വ്യത്യസ്തമായ പ്രീമിയം കോംപാക്ട് യൂട്ടിലിറ്റി ട്രാക്ടറുകള്‍ ഇന്ത്യയില്‍ ആദ്യമായിട്ടാണ്. മുന്തിരിത്തോട്ടങ്ങള്‍ക്കായുള്ളതാണ് ആഡംബര ശ്രേണിയിലുള്ള ഈ ട്രാക്ടറുകള്‍. 28 കുതിരശ്ശക്തിയുള്ള ഈ ട്രാക്ടറിന്റെ വില ഏകദേശം 4.8 ലക്ഷം രൂപയാണ്.

കൃഷിയിടങ്ങളില്‍ പണിക്കാരെ കിട്ടാനില്ലാത്ത നിലവിലെ സാഹചര്യത്തില്‍ ട്രാക്ടറുകളാണ് അനുയോജ്യമെന്ന് ടാഫേ സി.ഇ.ഒ. മല്ലിക ശ്രീനിവാസന്‍ പറഞ്ഞു. ലോകത്തിലെ മൂന്നാമത്തെ വലിയ ട്രാക്ടര്‍ നിര്‍മ്മാതാക്കളാണ് ചെന്നൈ ആസ്ഥാനമായ ടാഫേ.

