ദില്ലി: പ്രമുഖ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്സിന്റെ ലാഭത്തില്‍ വന്‍ കുതിപ്പ്. മാര്‍ച്ചില്‍‍ അവസാനിച്ച പാദത്തില്‍ ലാഭം മൂന്നിരട്ടി വര്‍ധിച്ചു. 5170 കോടി രൂപയാണു ലാഭം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 1717 കോടി രൂപയായിരുന്നു അറ്റാദായം.

ആഢംബര വാഹനങ്ങളുടെ വില്‍പ്പനയിലുണ്ടായ വര്‍ധനവാണു കമ്പനിക്കു നേട്ടമായത്. ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ വില്‍പ്പനയില്‍ ഉയര്‍ച്ചയുണ്ടായി. ട്രക്കുകളുടെ വില്‍പ്പനയും വര്‍ധിച്ചു.