ദില്ലി: 2018-19 ബജറ്റില്‍ കേരളത്തിന് നികുതി വിഹിതമായി 19,703 കോടി രൂപ പ്രഖ്യാപിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്ന സംസ്ഥാനത്തിന് ആശ്വാസം നല്‍കുന്നതാണ് ഈ പ്രഖ്യാപനം. 

അതേസമയം ബജറ്റില്‍ കേരളത്തിനായി പ്രത്യേക പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല. മുള കൃഷിക്കായി പ്രത്യേക ഫണ്ട് വകയിരുത്തിയെങ്കിലും നാളികേരം, റബ്ബര്‍ എന്നിവയുടെ കാര്യത്തില്‍ പ്രഖ്യാപനമൊന്നുമുണ്ടായില്ല. പാലക്കാട് കോച്ച് ഫാക്ടറിയുടെ കാര്യം ഇത്തവണത്തെ ബജറ്റിലും ഇടം നേടിയില്ല അതേസമയം പെരുമ്പൂരില്‍ പുതിയച്ച ഇന്റര്‍ഗ്രേറ്റഡ് കോച്ച് ഫാക്ടറി സ്ഥാപിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു.