Asianet News MalayalamAsianet News Malayalam

ടിസിഎസിന്‍റെ ത്രൈമാസ ലാഭം 6608 കോടി

tcs income
Author
First Published Apr 19, 2017, 4:42 PM IST

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സോഫ്റ്റ്‌വെയര്‍ കയറ്റുമതി സ്ഥാപനമായ ടാറ്റ കണ്‍സല്‍റ്റന്‍സി സര്‍വീസസ് (ടിസിഎസ്) ജനുവരി-മാര്‍ച്ച് പാദത്തില്‍ 6608 കോടി രൂപ ലാഭം നേടി. മുന്‍ കൊല്ലം ഇതേ കാലത്തേതിനെക്കാള്‍ 4.2% വര്‍ധന. 29642 കോടി രൂപയാണ് വരുമാനം. 4.2% വര്‍ധന വരുമാനത്തിലുമുണ്ട്.

കമ്പനിയുടെ ഡിജിറ്റല്‍ ബിസിനസ് 29% വാര്‍ഷിക വളര്‍ച്ചയോടെ 300 കോടി ഡോളറിന്റേതായി (19500 കോടി രൂപ). 2016-17 ല്‍ കമ്പനിയുടെ മൊത്തം ലാഭം 8.3% വര്‍ധനയോടെ 26289 കോടി രൂപയായി. വരുമാനം 8.6% കൂടി 1,17,966 കോടി രൂപയായി. 3,87,223 ജീവനക്കാരാണ് മാര്‍ച്ച് 31ന്റെ കണക്കു പ്രകാരം കമ്പനിക്കുള്ളത്.

Follow Us:
Download App:
  • android
  • ios