മൊബൈല്‍ രംഗത്ത് വിപ്ലവമുണ്ടാക്കുമെന്ന് അവകാശപ്പെടുന്ന റിലയന്‍സ് ജിയോ തന്നെയാണ് ഇത്തവണ ഏറ്റവും കൂടതല്‍ പണം മുടക്കന്നത്. 22 സംസ്ഥാനങ്ങളിലെ സ്പെക്ട്രം ലൈസന്‍സ് സ്വന്തമാക്കാനായി 6,500 കോടിയാണ് റിലയന്‍സ് ജിയോ മുടക്കുന്നത്. 2,740 കോടിയാണ് വോഡഫോണിന്റെ നിക്ഷേപം. 2,000 കോടിയുമായി ഐഡിയ സെല്ലുലാര്‍ ലിമിറ്റഡും 1,980 കോടിയുമായി ഭാരതി എയര്‍ടെല്ലും നിക്ഷേപിച്ചു. ചില ടാറ്റ ടെലി സര്‍വ്വീസസ് 1000 കോടിയും റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് 313 കോടിയും എയര്‍സെല്‍ 120 കോടിയും നിക്ഷേപിച്ചു.
ടെലികോം രംഗത്ത് നിന്ന് ഈ സാമ്പത്തിക വര്‍ഷം 98,995 കോടിയാണ് കേന്ദ്രസര്‍ക്കാര്‍ വരുമാനം ലക്ഷ്യമിടുന്നത്. ലേലത്തില്‍ നിന്ന് 64,000 കോടിയും മറ്റിനങ്ങളിലായി ബാക്കി തുകയും സമാഹരിക്കും. 700, 800, 900, 1800, 2100, 2300, 2500 മെഗാഹെര്‍ട്സ് ഫ്രീക്വന്‍സികളിലാണ് ഒക്ടോഹര്‍ ഒന്നിന് സ്പെക്ട്രം ലേലം നടക്കാനിരിക്കുന്നത്.
