ലഗേജിന്റെ ഭാരം കുറച്ചാല്‍ നിരക്കില്‍ ഇളവ് നല്‍കാമെന്ന ഓഫറുമായി പ്രമുഖ വിമാന കമ്പനി. ഇന്‍ഡിഗോ എയര്‍ലൈന്‍സാണ് ആകര്‍ഷകമായ ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്. ദിവസേനയുള്ള കോര്‍പറേറ്റ് യാത്രികര്‍ക്കായാണ് ഇന്‍ഡിഗോ ഇത്തരമൊരു ഓഫര്‍ മുന്നോട്ടുവെക്കുന്നത്. ഒരു ദിവസം ഒരു സ്ഥലത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക. ചെക്ക്-ഇന്‍ ബാഗേജ് ഇല്ലാതെ യാത്ര ചെയ്യുന്നവര്‍ 15 ദിവസത്തിന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്താലാണ് ഇന്‍ഡിഗോ ഓഫര്‍ ലഭിക്കുക. 2250 രൂപ വരെ ഇത്തരത്തില്‍ ഓഫര്‍ നല്‍കുമെന്നാണ് ഇന്‍ഡിഗോ എയര്‍ലൈന്‍ വെബ്സൈറ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.