പദ്ധതി 2020 തോടെ പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്

കൊച്ചി: കൊച്ചിയുടെ ടൂറിസം വികസനത്തിന് ഉയര്‍ന്നപ്രതീക്ഷകള്‍ നല്‍കിക്കൊണ്ട് പുതിയ ക്രൂസ് വെസല്‍ ടെര്‍മിനലിന്‍റെ നിര്‍മാണോദ്ഘാടനം ശനിയാഴ്ച്ച നടക്കും. ആ‍ഡംബര വിനോദ സഞ്ചാരക്കപ്പലുകള്‍ക്കായി വിപുലമായ സംവിധാനങ്ങളോടെയാണ് ടെര്‍മിനല്‍ നിര്‍മ്മിക്കുന്നത്.

ടെര്‍മിനലിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം നിര്‍വഹിക്കും. പദ്ധതി 2020 തോടെ പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രവര്‍ത്തനം തുടങ്ങുന്നതോടെ പ്രതിവര്‍ഷം 200 മുതല്‍ 215 കോടി രൂപയുടെ വരുമാനം പുതിയ ടെര്‍മിനലില്‍ നിന്നുണ്ടാവുമെന്നാണ് കരുതുന്നത്. കൊച്ചി തീരത്തേക്കുളള ക്രൂസ് ഷിപ്പുകളുടെ വരവില്‍ പുതിയ ടെര്‍മിനലിന്‍റെ നിര്‍മ്മാണത്തോടെ വര്‍ദ്ധനയുണ്ടായേക്കും.