സംസ്ഥാന ബജറ്റ് സാധാരണക്കാരനൊപ്പം നിൽക്കുന്നതായിരിക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. സാമൂഹ്യസുരക്ഷയ്‍ക്ക് ഊന്നൽ നൽകും. ചെലവ് ചുരുക്കൽ നടപടികളുണ്ടാകും. വരുമാനം കൂട്ടും വിധം വ്യവസായങ്ങളിൽ മുതൽമുടക്കും. ഇക്കുറി വെല്ലുവിളികൾ ഏറെയാണ്. ജിഎസ്‍ടി നടത്തിപ്പ് മെച്ചപ്പെടുമെന്നാണ് പ്രതീക്ഷയെന്നും തോമസ് ഐസക് പറഞ്ഞു.