തിരുവനന്തപുരം:ബജറ്റില്‍ പ്രതീക്ഷിച്ച വരുമാനം കിട്ടിയില്ലെങ്കിലും അതൊന്നും സാമൂഹിക ക്ഷേമപദ്ധതികളെ ബാധിക്കില്ലെന്ന് നിയമസഭയ്ക്ക് മന്ത്രി ഉറപ്പു നല്‍കി. 

ഭക്ഷ്യസുരക്ഷ പദ്ധതിയ്ക്കായി 954 കോടി ചിലവിടും. ഇപോസ് മെഷീന്‍ സ്ഥാപിക്കുന്നതോടെ റേഷന്‍ കടകളിലെ ചോര്‍ച്ച തടയാന്‍ സാധിക്കും. ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കാന്‍ 31 കോടി ചിലവിട്ടു. കമ്പോള ഇടപെടലിനായി സിവില്‍ സപ്ലൈസിനും കണ്‍സ്യൂമര്‍ഫെഡിനുമായി 260 കോടി നല്‍കും. വിശപ്പ് രഹിത കേരളം പദ്ധതി സംസ്ഥാനമൊട്ടാകെ നടപ്പാക്കാന്‍ 20 കോടി 

ഇറച്ചി കോഴി വളര്‍ത്തല്‍ പഞ്ചായത്തുകളില്‍ കുടുംബശ്രീ യൂണിറ്റുകള്‍. ബ്രഹ്മഗിരി സൊസൈറ്റിക്ക് കൂടുതല്‍ സഹായങ്ങള്‍. കുടുംബശ്രീ ചിക്കന്റെ ആദ്യബാച്ച് വിപണിയിലെത്തിയെന്ന് ധനമന്ത്രി.

നടപ്പു സാമ്പത്തിക വര്‍ഷം 7.4 ശതമാനം വളര്‍ച്ചയാണ് കേരളം നേടിയത്. ദേശീയ നിരക്കിനേക്കാള്‍ മികച്ച നിരക്കാണിത്.ബജറ്റ് അവതരണത്തിനിടെ കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികള്‍ കേന്ദ്രീകരിച്ച് ഡിവൈഎഫ്‌ഐ നടത്തുന്ന സൗജന്യഭക്ഷണവിതരണ പദ്ധതിയെ ധനമന്ത്രി അനുമോദിച്ചു.