തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ചരക്ക് സേവന നികുതി വന്നതിന് ശേഷമുള്ള ഗുരുതരമായ നികുതിചോര്‍ച്ചയെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്. ഇ-വേ ബില്‍ നടപ്പിലാക്കുന്നതിന് മുന്‍പ് സംസഥാനത്തേക്ക് കൊണ്ടുവരുന്ന ചരക്കുകള്‍ക്ക് ചുമത്തിയിരുന്ന നികുതി തുടരാന്‍ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. സിവില്‍ സപ്ലൈസ് സ്റ്റോറുകളില്‍ ജി.എസ്.ടിക്ക് ശേഷം വിലകുറഞ്ഞ സാധനങ്ങളുടെ പട്ടിക പ്രസിദ്ധീകരിക്കുമെന്നും തോമസ് ഐസ്ക് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred