കൊച്ചി: സംസ്ഥാനത്തിനുണ്ടാകുന്ന നഷ്‌ടം നികത്താന്‍ കേന്ദ്രം സര്‍ക്കാര്‍ തയ്യാറായാല്‍ മാത്രമേ പെട്രോളിനെ ചരക്ക് സേവന നികുതിയില്‍ ഉള്‍പ്പെടുത്തുകയുള്ളൂവെന്ന് ധനമന്ത്രി തോമസ് ഐസക്. കേന്ദ്ര സര്‍ക്കാര്‍ വിവിധ ഘട്ടങ്ങളിലായി പെട്രോളിന് 14 രൂപയും ഡീസലിന് 12 രൂപയും എക്‌സൈസ് നികുതി വര്‍ദ്ധിപ്പിച്ചു. ഇത് കുറയക്കാതെ സംസ്ഥാനം മൂല്യവര്‍ദ്ധിത നികുതി കുറയക്കണമെന്നാവശ്യപ്പെടുന്നത് ശരിയല്ലെന്നും തോമസ് ഐസക് കൊച്ചിയില്‍ പറഞ്ഞു.