മൈസ്പീഡ് പോര്‍ട്ടലിലൂടെയാണ് റിപ്പോര്‍ട്ട് ട്രായ് പുറത്തുവിട്ടത്
ദില്ലി: ഫോര് ജി ഡൗണ്ലോഡ് വേഗതയുടെ കാര്യത്തില് രാജ്യത്ത് ഏറ്റവും മുന്നിലുളള ടെലിക്കോം സേവനദാതാക്കള് ജിയോയെന്ന് ട്രായ് (ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ). ഇക്കഴിഞ്ഞ മേയ് മാസത്തില് ശരാശരി 22.3 എംബിപിഎസ് ഡൗണ്ലോര്ഡ് വേഗതയാണ് ജിയോ 4ജി നെറ്റുവര്ക്കില് രേഖപ്പെടുത്തിയത്.
എന്നാല്, ഏറ്റവും ഉയര്ന്ന അപ്ലോഡ് വേഗത രേഖപ്പെടുത്തിയത് ഐഡിയ സെല്ലുലാറിന്റെ നെറ്റ്വര്ക്കിലാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഐഡിയയും റിലയന്സ് ജിയോയുമാണ് ഇക്കാര്യത്തില് രാജ്യത്ത് മുന്നില് നില്ക്കുന്ന സേവന ദാതാക്കളെന്നാണ് ട്രായിയുടെ കണ്ടെത്തല്.
ദേശീയ ശരാശരിയില് അപ്ലോഡ് വേഗത കൂടിയ നെറ്റ്വര്ക്ക് ഐഡിയ ആണെങ്കിലും. മേയ് മാസത്തില് സര്വ്വീസിന് വേഗത കുറയുകയാണ് ചെയ്തതെന്ന് ട്രായ് അഭിപ്രായപ്പെടുന്നു. ഏപ്രിലില് വേഗത 6.3 എംബിപിഎസ് ആയിരുന്നെങ്കില് മേയില് അത് 5.9 എംബിപിഎസിലേക്ക് കുറയുകയായിരുന്നു. മൈസ്പീഡ് പോര്ട്ടലിലൂടെയാണ് റിപ്പോര്ട്ട് ട്രായ് പുറത്തുവിട്ടത്.
