500 യാത്രക്കാരെയും 150 ടണ്‍ ചരക്കും വഹിക്കാന്‍ ശേഷിയുളളവയാവും കപ്പലുകള്‍

കൊച്ചി: ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ അഡ്മിനിസ്ട്രേഷന് വേണ്ടി രണ്ട് യാത്ര കപ്പലുകള്‍ കൊച്ചി കപ്പല്‍ശാല നിര്‍മ്മിച്ചു നല്‍കും. 500 യാത്രക്കാരെയും 150 ടണ്‍ ചരക്കും വഹിക്കാന്‍ ശേഷിയുളള കപ്പലുകളാണ് നിര്‍മ്മിച്ചുനല്‍കുന്നത്.

ആന്‍ഡമാന് വേണ്ടി ആദ്യമായാണ് ഇത്രയും വലിയ യാത്രക്കപ്പല്‍ കൊച്ചി കപ്പല്‍ശാല നിര്‍മ്മിക്കുന്നത്. യാത്രക്കപ്പലുകളുടെ നിര്‍മ്മാണോത്ഘാടനം കേന്ദ്രമന്ത്രി നിതിന്‍ ഗാഡ്ഗരി നിര്‍വഹിച്ചു. കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാരിന്‍റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി 1200 യാത്രക്കാരെയും 1000 ടണ്‍ ചരക്കും വഹിക്കാവുന്ന കപ്പലുകളുടെ നിര്‍മ്മാണക്കരാര്‍ കൊച്ചി കപ്പല്‍ശാല ഒപ്പുവച്ചിരുന്നു. ഇവയുടെ നിര്‍മ്മാണം നടന്നുവരുകയാണ്. ഏറ്റവും ആധുനികമായ സംവിധാനങ്ങളുളള കപ്പലുകളാവും ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാറിനായി കപ്പല്‍ശാല നിര്‍മ്മിച്ചു നല്‍കുക.