യുഎയിലെ പ്രമുഖ പണവിനിമയ സ്ഥാപനങ്ങള്‍ പണമയക്കുന്നതിനുള്ള ഫീസ് വര്‍ധിപ്പിച്ചു. 1000 ദിര്‍ഹം വരെയുള്ള ഇടപാടുകള്‍ക്ക് ഒരു ദിര്‍ഹവും അതിന് മുകളിലുള്ള ഇടപാടുകള്‍ക്ക് രണ്ട് ദിര്‍ഹവുമാണ് വര്‍ധിപ്പിച്ചത്.
ഇതോടെ 1000 ദിര്‍ഹം വരെയുള്ള ഇടപാടുകള്‍ക്കുള്ള ഫീസ് 15ല്‍നിന്ന് 16 ആയും അതിന് മുകളിലുള്ള ഇടപാടുകള്‍ക്കുള്ള ഫീസ് 20ല്‍നിന്ന് 22 ആയും ഉയര്‍ന്നു. ഏപ്രില്‍ 15 മുതലാണ് വര്‍ധന നിലവില്‍ വന്നത്.
2014 ജനുവരിയിലാണ് പണവിനിമയ സ്ഥാപനങ്ങള്‍ നേരത്തെ ഫീസ് വര്‍ധിപ്പിച്ചിരുന്നത്. ഫോറിന്‍ എക്‌സ്‌ചേഞ്ച് ആന്‍ഡ് റെമിറ്റന്‍സ് ഗ്രൂപ്പില്‍ (എഫ്.ഇ.ആര്‍.ജി) അംഗങ്ങളായ സ്ഥാപനങ്ങളാണ് ഫീസ് വര്‍ധിപ്പിതെന്ന് യു.എ.ഇയിലെ പ്രമുഖ പണവിനിമയ സ്ഥാപനത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
മൊത്തം 72 പണവിനിമയ സ്ഥാപനങ്ങളാണ് എഫ്.ഇ.ആര്‍.ജിയില്‍ അംഗങ്ങളായിട്ടുള്ളത്. സംഘടനയില്‍ അംഗങ്ങളല്ലാത്ത സ്ഥാപനങ്ങള്‍ ഫീസ് വര്‍ധന സംബന്ധിച്ച് വ്യക്തമാക്കിയിട്ടില്ല.
