യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ വായ്പാ പലിശ നിരക്കുകളില്‍ ഇളവു പ്രഖ്യാപിച്ചു. ഭവനവായ്പയ്ക്ക് 8.60 ശതമാനവും വാഹന വായ്പയ്ക്ക് ഒന്‍പതു ശതമാനവുമാണു പുതുക്കിയ നിരക്ക്. ഒരു വര്‍ഷത്തെ അടിസ്ഥാന നിരക്ക് (എംസിഎല്‍ആര്‍) 8.50 ശതമാനമായി കുറച്ചതിനാല്‍ വ്യവസായ വായ്പാ പലിശ നിരക്കുകളിലും ആനുപാതിക കുറവുണ്ടാകും.